കൊല്ലം: റെയിൽവേ സ്റ്റേഷനിൽ വച്ച് യാത്രക്കാരിയുടെ സ്വർണവും പണവും അടങ്ങുന്ന ബാഗുമായി ഓട്ടോറിക്ഷാ ഡ്രൈവർ കടന്നു കളഞ്ഞതായി പരാതി. കോട്ടയം സ്വദേശി സാബിറയുടെ ബാഗാണ് നഷ്ടമായത്. രണ്ടു ലക്ഷത്തിലധികം രൂപ വില വരുന്ന സ്വർണാഭരണങ്ങളും പണവുമാണ് ബാഗിലുണ്ടായിരുന്നത്. ഓട്ടോയിൽ കയറി കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ റോഡിലേക്കിറങ്ങിയ കുട്ടിയെ പിടിക്കാൻ സാബിറ പോകുന്നതിനിടെയാണ് ബാഗുമായി ഓട്ടോ ഡ്രൈവറായ വിൽസൺ കടന്നു കളഞ്ഞതെന്ന് പരാതിയിൽ പറയുന്നു. സാബിറയുടെ പരാതിയിൽ കൊല്ലം പൊലീസ് വിൽസണെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. കുറ്റം […]









