തൃശ്ശൂർ: അതീവ രഹസ്യമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. തിങ്കളാഴ്ച വൈകിട്ട് കുടുംബസമേതമായിരുന്നു വിവേക് ദർശനത്തിനെത്തിയത്. ദേവസ്വം അഡമിനിസ്ട്രേറ്റർ ഓ.ബി. അരുൺകുമാറും ദർശനസമയം ഇവർക്കൊപ്പമുണ്ടായിരുന്നു. വഴിപാടുകൾ നടത്തി ഉപദേവതകളേയും തൊഴുതാണ് വിവേക് ക്ഷേത്രത്തിൽ നിന്ന് മടങ്ങിയത്. ഇതിനിടെ സംഭവം പ്രാദേശിക മാധ്യമപ്രവർത്തകരുടെ കണ്ണിൽപ്പെട്ടതോടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാൻ ദേവസ്വം ജീവനക്കാർ ദൃശ്യങ്ങൾ മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടു. സാധാരണ ഗുരുവായൂരിൽ വിഐപികൾ ദർശനം നടത്തുന്നത് സാധാരണ […]









