എറണാകുളം: കാലടി സര്‍വകലാശാലയിലെ ശങ്കര ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. സര്‍വകലാശാലയിലെത്തിയ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടയാണ് ഗവര്‍ണര്‍ സര്‍വകലാശാലയിലെ പരിപാടിക്കെത്തിയത്. ഉദ്ഘാടന പ്രസംഗത്തിൽ എസ്എഫ്ഐയുടെ പ്രതിഷേധത്തിനെതിരെയും ഗവര്‍ണര്‍ വിമര്‍ശനം ഉന്നയിച്ചു. എല്ലാറ്റിനും പ്രതിഷേധിക്കുന്നത് ഭാരത സംസ്കാരമല്ലെന്നും സിന്ദാബാദ്, മുര്‍ദാബാദ് വിളികള്‍ അല്ല വേണ്ടതെന്നും ചര്‍ച്ചകളും സംവാദങ്ങളുമാണ് വേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു. ശങ്കരാചാര്യര്‍ ഈ ആശയമാണ് പ്രചരിപ്പിച്ചതെന്നും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ആശയമായിരുന്നു ആദിശങ്കരന്‍റേതെന്നും നമ്മളും അത് പിന്തുടരണമെന്നും ഗവര്‍ണര്‍ പറഞ്ഞു. അദ്വൈതം എന്നാൽ […]









