ക്ഷേത്ര വേദിയില്‍ ക്രിസ്ത്യൻ ഭക്തിഗാനം പാടിയ നന്ദഗോവിന്ദം ഭജൻസ് ടീമിനെതിരേ വിമർശനവുമായി ആർഎസ്എസ് സൈദ്ധാന്തികൻ. ഹൃദയവിദ്യ ഫൗണ്ടേഷൻ ചെയർമാൻ വിദ്യാസാഗർ ഗുരുമൂർത്തിയാണ്, അടുത്തകാലത്തായി ഏറെ ശ്രദ്ധിക്കപ്പെട്ട ഭജനസംഘത്തിനെതിരേ രൂക്ഷമായ വാക്കുകളോടെ വിമർശിച്ചത്. ‘ക്ഷേത്രവേദികൾ കൃസ്തീയഗാനങ്ങൾ പാടാൻ ഉപയോഗിക്കരുത്. ഹിന്ദുക്കളുടെ ചെലവിൽ പ്രശസ്തി നേടിയ ശേഷം ഹാലേലൂയ്യ പാടുന്നത് വലിയ തെറ്റാണ്. നന്ദ കുന്തിരിക്കം ഭജൻസ്’, എന്നായിരുന്നു വിദ്യാസാഗർ ഗുരുമൂർത്തി ഫെയ്‌സ്ബുക്കിൽ കുറിച്ചത്. കോട്ടയം വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് ടീമിന്റെ ഭജന അരങ്ങേറിയിരുന്നു. പരിപാടിയിൽ യേശുദാസ് […]









