ദുബായ്: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോര്‍മുസ് കടലിടുക്കിനെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ‘പ്ലാന്‍ ബി’ ഒരുക്കുന്നു. മേഖലയിലെ സുരക്ഷാ ഭീഷണികളും ഗതാഗത തടസ്സങ്ങളും കണക്കിലെടുത്ത്, പൈപ്പ് ലൈനുകളും പുതിയ കരമാര്‍ഗ്ഗങ്ങളും വഴി എണ്ണ പുറത്തെത്തിക്കാനാണ് യുഎഇയും സൗദി അറേബ്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്. ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം തടസപ്പെടുന്നത് ആഗോള എണ്ണ വിപണിയെയും ഗള്‍ഫ് രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍, ഒരു പ്രതിസന്ധി ഘട്ടത്തെ നേരിടുന്നതിലുപരി, നിലവിലുള്ള സംവിധാനങ്ങളെ […]








