
മാഡ്രിഡ്: കായിക മേഖലയിലെ പരമോന്നത ബഹുമതിയായ ലോറസ് പുരസ്‌കാരം ഇത്തവണ നേടിയത് രണ്ട് ടെന്നീസ് താരങ്ങള്‍. പുരുഷ ലോറസ് പുരസ്‌കാരം സ്പാനിഷ് താരം കാര്‍ലോസ് അല്‍ക്കരാസ് സ്വന്തമാക്കിയപ്പോള്‍ ബെലറൂസിന്റെ ആര്യാന സബലേങ്കയാണ് മികച്ച വനിതാ താരം. ഈവര്‍ഷം ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടി.യ മികവിനൊപ്പം മുന്‍വര്‍ഷങ്ങളിലെ പ്രകടനവും കണക്കിലെടുത്തു. രണ്ടുതവണ വീതം ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍ കിരീടങ്ങളും അല്‍ക്കരാസ് സ്വന്തമാക്കിയിട്ടുണ്ട്.
വനിതാ ടെന്നീസിലെ സ്ഥിരതയുള്ള പ്രകടനമാണ് ലോക ഒന്നാം നമ്പര്‍ താരം ആര്യാന സബലെങ്ക നടത്തുന്നത്. സിംഗിള്‍സില്‍ രണ്ടുതവണ വീതം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടവും യുഎസ് ഓപ്പണ്‍ കിരീടവും നേടിയിട്ടുണ്ട്. ഡബിള്‍സിലും സബലേങ്കയ്‌ക്ക് ഓസ്ട്രേലിയന്‍, യുഎസ് ഓപ്പണ്‍ കിരീടങ്ങളുണ്ട്. മുമ്പ് പുരുഷ ടെന്നീസില്‍, റോജര്‍ ഫെഡറര്‍, റഫേല്‍ നദാല്‍, നൊവാക് ജോക്കോവിച്ച് എന്നിവര്‍ക്കും ലോറസ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടത് സ്പാനിഷ് ഫുട്ബോളര്‍ ലമീന്‍ യമാലാണ്. 2025ല്‍ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന്റെ ഷോര്‍ട്ട്ലിസ്റ്റില്‍ ഉള്‍പ്പെട്ട യമാല്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആ നേട്ടം ഇവിടെയും ആവര്‍ത്തിച്ചിരിക്കുകയാണ്. ബാഴ്സലോണയ്‌ക്കൊപ്പം ലാലിഗ, കോപ്പ ഡെല്‍റേ, സൂപ്പര്‍ കപ്പ് ഉള്‍പ്പടെ നേടിയ താരം, സ്പെയിനൊപ്പം യുറോ കപ്പും സ്വന്തമാക്കി. ഫ്രഞ്ച് ടീം പാരീ സാന്‍ ഷര്‍മെയ്‌നാണ് മികച്ച ടീം.
കഴിഞ്ഞ തവണത്‌തെ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ മികവിനാണ് പിഎസ്ജിക്ക് ലോറസ് പുരസ്‌കാരം. സ്‌പോര്‍ട്ടിങഅ ഇന്‍സ്പിരേഷനുള്ള പുരസ്‌കാരം ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ടോണി ക്രൂസിനാണ്. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് വിഖ്യാത ജിംനാസ്റ്റിക് താരം നദിയ കൊമനേച്ചിക്കാണ്. സ്പെയിനിലെ മഡ്രിഡില്‍ നടന്ന പുരസ്‌കാര ചടങ്ങില്‍ ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ച്, ഫുട്‌ബോള്‍ ഇതിഹാസം കഫുഉള്‍പ്പടെ പങ്കെടുത്തു.









