Tuesday, April 21, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

പ്രീമിയര്‍ ലീഗിന് പിരിമുറുക്കം; സറ്റി ആഴ്‌സണലിനെ തോല്‍പ്പിച്ചു, വ്യത്യാസം 3 പോയിന്റ് മാത്രം

by News Desk
April 21, 2026
in SPORTS
പ്രീമിയര്‍-ലീഗിന്-പിരിമുറുക്കം;-സറ്റി-ആഴ്‌സണലിനെ-തോല്‍പ്പിച്ചു,-വ്യത്യാസം-3-പോയിന്റ്-മാത്രം

പ്രീമിയര്‍ ലീഗിന് പിരിമുറുക്കം; സറ്റി ആഴ്‌സണലിനെ തോല്‍പ്പിച്ചു, വ്യത്യാസം 3 പോയിന്റ് മാത്രം

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടനേട്ടത്തിലേക്ക് അടുക്കുമ്പോള്‍ കൂടുതല്‍ പിരിമുറുക്കത്തിലേക്ക്. സീസണില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്നുകൊണ്ടിരിക്കുന്ന ആഴ്‌സണലും രണ്ടാമതുള്ള സിറ്റിയും തമ്മിലുള്ളത് മൂന്ന് പോയിന്റിന്റെ വ്യത്യാസം മാത്രം. സിറ്റിയുടെ എത്തിഹാദ് സ്‌റ്റേഡിയത്തില്‍ ഭാരത സമയം ഇന്നലെ പുലര്‍ച്ചെ നടന്ന കളിയില്‍ സിറ്റി 2-1ന് വിജയിച്ചു.

സീസണില്‍ മങ്ങിയ നിലയില്‍ കളിച്ചുവരുന്ന സിറ്റി പ്രതാപം വീണ്ടെടുക്കുന്ന പ്രകടനമാണ് ഇന്നലെ കാഴ്‌ച്ചവച്ചത്. ഒരുമാസം മുമ്പ് ഇഎഫ്എല്‍ കപ്പ് ഫൈനലിന്റെ മറ്റൊരു പതിപ്പാണ് ഇന്നലെ കണ്ടത്. അന്ന് സിറ്റി എതിരില്ലാത്ത രണ്ട് ഗോളിനാണ് വിജയിച്ചതെങ്കില്‍ ഇന്നലെ ആഴ്‌സണലിന് സിറ്റിയുടെ രണ്ട് ഗോളുകള്‍ക്കുമിടെ ഒരു ഗോള്‍ കണ്ടെത്താനായെന്നത് മാത്രമാണ് ആശ്വാസം.

തുടക്കം മുതല്‍ ഒടുക്കം വരെ പെപ്പ് ഗ്വാര്‍ഡിയോളയുടെ സിറ്റി ആഴ്‌സണല്‍ ഗോള്‍മുഖത്ത് കാഴ്‌ച്ചവച്ച ആക്രമണത്തിന്റെ ടെംപോ അതേ പടി നിലനിന്നു. ആഴ്‌സണല്‍ കളത്തില്‍ കുതിച്ചുപായുന്ന സിറ്റി താരങ്ങള്‍ക്കിടെ ആഴ്‌സണല്‍ നനഞ്ഞ പടക്കങ്ങളാകുകയായിരുന്നു. 16-ാം മിനിറ്റില്‍ ആഴ്‌സണല്‍ പ്രതിരോധ നിരയെ കീറിമുറിച്ചൊരു തകര്‍പ്പന്‍ മുന്നേറ്റത്തിനൊടുവില്‍ റയാന്‍ ചേര്‍കിയാണ് സിറ്റിക്കായി ആദ്യ ഗോള്‍ നേടിയത്. 18-ാം മിനിറ്റില്‍ തന്നെ ആഴ്‌സണല്‍ തിരിച്ചടിച്ചു. പക്ഷെ സിറ്റി ഗോളി ജിയാന്‍ലൂയിജി ഡന്നരുമ വരുത്തിയ വളരെ അശ്രദ്ധമായൊരു പിഴവില്‍ നിന്ന് ബോണസ് പോലെ വീണു കിട്ടിയതായിരുന്നു ആ ഗോള്‍. ജര്‍മന്‍ താരം കായി ഹാവെര്‍ട്‌സ് ആണ് ഗോള്‍ നേടിയത്.

ആദ്യപകുതി സമനിലയില്‍ കലാശിച്ചെങ്കിലും സിറ്റിയുടെ കളത്തില്‍ സിറ്റിയുടെ വാഴ്‌ച്ചയ്‌ക്ക് മുന്നില്‍ ആഴ്‌സണലിന് മറുപടി ഉണ്ടായില്ല. രണ്ടാം പകുതിയിലും സിറ്റി തന്നെ മത്സരം നയിക്കുന്ന കാഴ്‌ച്ചയാണ് മാഞ്ചസ്റ്ററില്‍ കണ്ടത്. 66-ാം മിനിറ്റില്‍ ഗംഭീരമായൊരു ഫിനിഷിങ്ങിലൂടെ സൂപ്പര്‍ താരം എര്‍ലിങ് ഹാളണ്ട് സിറ്റിക്കായി വിജയഗോള്‍ നേടി. വീറും വാശിയും മുറ്റിനിന്ന പോരാട്ടം താരങ്ങള്‍ തമ്മിലുള്ള കയ്യാങ്കളിയുടെ വക്കോളമെത്തി. ആഴ്‌സണലിന്റെ ഗബ്രിയേല്‍ മഗള്‍ഹീസും സിറ്റിയുടെ ഹാളണ്ടും പരസ്പരം ശിരസ്സുകള്‍ ചേര്‍ത്ത് വച്ച് വെല്ലുവിളിക്കുന്ന സ്ഥിതിയിലേക്ക് വരെ കാര്യങ്ങളെത്തി. കളത്തിന് സൈഡ്‌ലൈനില്‍ പെപ് ഗ്വാര്‍ഡിയോളയും ആര്‍ട്ടേറ്റയും തമ്മിലും പരസ്പരം പോരടിക്കുന്ന തരത്തിലേക്ക് വരെ മത്സരത്തിന്റെ തീവ്രത നീണ്ടു.

ലീഗില്‍ ആഴ്‌സണലിന്റെ തുടര്‍ച്ചയായ നാലാം തോല്‍വി

സീസണില്‍ കരുത്തന്‍ കുതിപ്പ് തുടര്‍ന്നുവന്ന ആഴ്‌സണല്‍ കഴിഞ്ഞ നാല് പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ തുടര്‍ തോല്‍വി നേരിട്ടിരിക്കുകയാണ്. ഇഎഫ്എല്‍ കപ്പില്‍ സിറ്റിയോട് പരാജയപ്പെട്ടതിന് ശേഷം അര്‍ട്ടേറ്റയുടെ പടയ്‌ക്ക് ആത്മവിശ്വാസം കുറഞ്ഞതുപോലെയായി. ഇതിനിടെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ സ്‌പോര്‍ട്ടിങ്ങിനെ പരാജയപ്പെടുത്തിയെങ്കിലും ആഴ്‌സണലിന്റെ വമ്പിന് ചേര്‍ന്നതായിരുന്നില്ല സ്‌കോര്‍ നില. രണ്ട് പാദങ്ങളിലുമായി 1-0നായിരുന്നു ആഴ്‌സണല്‍ വിജയം. ടീമിന്റെ അടുത്ത പ്രീമിയര്‍ ലീഗ് പോരാട്ടം ശനിയാഴ്‌ച്ച ന്യൂകാസില്‍ യുണൈറ്റഡിനെതിരെയാണ്.

നിലവില്‍ 33 കളികളില്‍ നിന്നാണ് ആഴ്‌സണലിന് 70 പോയിന്റുള്ളത്. സിറ്റിക്ക് 67 പോയിന്റുമായാണ് രണ്ടാം സ്ഥാനത്ത് തുടരുന്നതെങ്കിലും 32 മത്സരങ്ങളേ കളിച്ചിട്ടുള്ളൂ.

 

ShareSendTweet

Related Posts

ബോസ്റ്റണ്‍-മാരത്തണില്‍-കൊറിര്‍,-ലോക്കഡി-വീണ്ടും
SPORTS

ബോസ്റ്റണ്‍ മാരത്തണില്‍ കൊറിര്‍, ലോക്കഡി വീണ്ടും

April 21, 2026
ബിസിസിഐയിലെ-മുതിർന്ന-ഉദ്യോഗസ്ഥൻ-ഇന്ത്യൻ-പൗരത്വം-വാഗ്ദാനം-ചെയ്തു;-വെളിപ്പെടുത്തലുമായി-അഫ്ഗാൻ-സ്പിന്നർ-റാഷിദ്-ഖാൻ
SPORTS

ബിസിസിഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ

April 20, 2026
ചരിത്രം-കുറിച്ച്-ഷഫാലി-വർമ്മ;-100-ടി20-മത്സരങ്ങൾ-തികയ്‌ക്കുന്ന-ഏറ്റവും-പ്രായം-കുറഞ്ഞ-ഇന്ത്യൻ-താരം
SPORTS

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

April 20, 2026
വൈശാലിക്ക്-വന്‍-വരവേല്‍പ്പ്
SPORTS

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

April 20, 2026
സിലക്ഷന്‍-കമ്മറ്റി-ചെയര്‍മാനായി-അഗാര്‍ക്കര്‍-2027-വരെ-തുടരും
SPORTS

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

April 20, 2026
ലഖ്നൗവിനെ-അടിച്ചിട്ട്-പ്രിയാൻഷും-കൂപ്പറും;-കുതിപ്പ്-തുടർന്ന്-പഞ്ചാബ്
SPORTS

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

April 20, 2026
Next Post
വെടിനിർത്തൽ-സമയം-അവസാനിക്കുന്നു;-രണ്ടാം-ഘട്ട-ചർച്ചകൾക്കായി-ജെ.‍‍ഡി-വാൻസിന്റെ-നേതൃത്വത്തിലുള്ള-യുഎസ്-സംഘം-പാക്കിസ്ഥാനിലേയ്ക്ക്-യാത്ര-തിരിച്ചെന്ന്-ട്രംപ്;-ഇറാൻ-പ്രതികാര-ചിന്തയിൽ;-‘ചർച്ചയ്ക്ക്-താല്പര്യമില്ല‘

വെടിനിർത്തൽ സമയം അവസാനിക്കുന്നു; രണ്ടാം ഘട്ട ചർച്ചകൾക്കായി ജെ.‍‍ഡി വാൻസിന്റെ നേതൃത്വത്തിലുള്ള യുഎസ് സംഘം പാക്കിസ്ഥാനിലേയ്ക്ക് യാത്ര തിരിച്ചെന്ന് ട്രംപ്; ഇറാൻ പ്രതികാര ചിന്തയിൽ; ‘ചർച്ചയ്ക്ക് താല്പര്യമില്ല‘

ട്രംപിന്റെ-തള്ള്-മാത്രം-ബാക്കി,-ആദ്യ-റൗണ്ട്-ചർച്ചകൾ-എങ്ങുമെത്താതെ-അലസി…-‘സമയപരിധിക്ക്-മുമ്പ്-ഒരു-കരാറിലും-എത്തിയില്ലെങ്കിൽ,-അപ്പോൾ-മുതൽ-ഇറാനിൽ-ധാരാളം-ബോംബുകൾ-പൊട്ടാൻ-തുടങ്ങും’-അമേരിക്കൻ-ഭീഷണി,-ഇറാനിൽ-ഇതുവരെ-383-കുരുന്നുകളടക്കം-3,375-പേർ-കൊല്ലപ്പെട്ടു-റിപ്പോർ‍ട്ട്

ട്രംപിന്റെ തള്ള് മാത്രം ബാക്കി, ആദ്യ റൗണ്ട് ചർച്ചകൾ എങ്ങുമെത്താതെ അലസി… ‘സമയപരിധിക്ക് മുമ്പ് ഒരു കരാറിലും എത്തിയില്ലെങ്കിൽ, അപ്പോൾ മുതൽ ഇറാനിൽ ധാരാളം ബോംബുകൾ പൊട്ടാൻ തുടങ്ങും’- അമേരിക്കൻ ഭീഷണി, ഇറാനിൽ ഇതുവരെ 383 കുരുന്നുകളടക്കം 3,375 പേർ കൊല്ലപ്പെട്ടു- റിപ്പോർ‍ട്ട്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ട്രംപിന്റെ തള്ള് മാത്രം ബാക്കി, ആദ്യ റൗണ്ട് ചർച്ചകൾ എങ്ങുമെത്താതെ അലസി… ‘സമയപരിധിക്ക് മുമ്പ് ഒരു കരാറിലും എത്തിയില്ലെങ്കിൽ, അപ്പോൾ മുതൽ ഇറാനിൽ ധാരാളം ബോംബുകൾ പൊട്ടാൻ തുടങ്ങും’- അമേരിക്കൻ ഭീഷണി, ഇറാനിൽ ഇതുവരെ 383 കുരുന്നുകളടക്കം 3,375 പേർ കൊല്ലപ്പെട്ടു- റിപ്പോർ‍ട്ട്
  • വെടിനിർത്തൽ സമയം അവസാനിക്കുന്നു; രണ്ടാം ഘട്ട ചർച്ചകൾക്കായി ജെ.‍‍ഡി വാൻസിന്റെ നേതൃത്വത്തിലുള്ള യുഎസ് സംഘം പാക്കിസ്ഥാനിലേയ്ക്ക് യാത്ര തിരിച്ചെന്ന് ട്രംപ്; ഇറാൻ പ്രതികാര ചിന്തയിൽ; ‘ചർച്ചയ്ക്ക് താല്പര്യമില്ല‘
  • പ്രീമിയര്‍ ലീഗിന് പിരിമുറുക്കം; സറ്റി ആഴ്‌സണലിനെ തോല്‍പ്പിച്ചു, വ്യത്യാസം 3 പോയിന്റ് മാത്രം
  • ബോസ്റ്റണ്‍ മാരത്തണില്‍ കൊറിര്‍, ലോക്കഡി വീണ്ടും
  • അനോഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; വീട്ടുപരിസരത്ത് പാമ്പുകളെ തുരത്താൻ മുൻകരുതൽ

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.