വാഷിംഗ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ കാലാവധി നീട്ടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ചർച്ചകൾക്ക് കൂടുതൽ സമയം നൽകുന്നതിനായാണ് ഈ തീരുമാനം എടുത്തതെന്ന് അദ്ദേഹം തന്റെ സാമൂഹികമാധ്യമത്തിലൂടെ വ്യക്തമാക്കി. എന്നാൽ കടൽമാർഗ ഉപരോധം തുടരുമെന്നും അദ്ദേഹം അറിയിച്ചു. സംഘർഷം അവസാനിപ്പിക്കാൻ ഇറാൻ ഭാഗത്തുനിന്ന് വ്യക്തമായ നിർദേശം വരുന്നതുവരെ വെടിനിർത്തൽ തുടരുന്നതാണ് തീരുമാനം. അതേസമയം, കടൽ ഉപരോധം തുടരാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇറാനിലെ ആഭ്യന്തര ഭിന്നതകളാണ് ചർച്ചകൾ തടസ്സപ്പെടാൻ കാരണമായതെന്നും അദ്ദേഹം ആരോപിച്ചു. ‘ഇറാൻ സർക്കാർ ഗുരുതരമായി ഭിന്നിച്ചിരിക്കുകയാണ്. […]






