തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ കാണാതായ ഗിരീഷിന്റെ അമ്മ ഗൗരി (74) അന്തരിച്ചു. തൃശ്ശൂർ കോട്ടപ്പുറം സ്വദേശിനിയായ ഗൗരിയമ്മ കുറച്ചുനാളുകളായി ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടയിൽ കഴിഞ്ഞ ദിവസം പടക്കനിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിലാണ് ഗൗരിയമ്മയുടെ മകനെ കാണാതാകുന്നത്. ചികിത്സയിൽ കഴിയുന്നതിനിടയിൽ ബോധം തെളിഞ്ഞപ്പോഴെല്ലാം അവർ മകനെക്കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാൽ ആ മകനെ അവസാനമായി കാണാതെയാണ് അമ്മ യാത്രയായത്. ഗൗരിയമ്മയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം നടക്കും. അതേസമയം തിരുവമ്പാടി ദേവസ്വവുമായും ഫെസ്റ്റിവൽ കമ്മിറ്റിയുമായും ചേർന്ന് സജീവമായി പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു […]








