തൃശൂർ: കോടാലിയിൽ പാമ്പ് കടിയേറ്റ് മരണപ്പെട്ട അൽജോയുടെ വീട്ടിൽ വീണ്ടും ശംഖുവരയൻ പാമ്പിനെ കണ്ടെത്തി. കിടപ്പുമുറിയിലാണ് പാമ്പിനെ കണ്ടെത്തിയത്. ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ തന്നെയാണ് കണ്ടെത്തിയത്. പിന്നാലെ വീട്ടുകാരും സമീപവാസികളും ചേർന്ന് പാമ്പിനെ തല്ലിക്കൊന്നു. അതേസമയം, പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള അനോഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. അനോഷിന് നൽകിയിരുന്ന വെന്റിലേറ്ററിന്റെ സഹായം മാറ്റി. അനോഷിന്റെ പേശികൾക്ക് ബലംവെയ്ക്കുകയും അനോഷിനെ എഴുന്നേൽപ്പിച്ച് നിർത്തുകയും ചെയ്തു. അനോഷ് മാതാപിതാക്കളോട് സംസാരിക്കുകയും ചെയ്തു. അതേസമയം അൽജോയുടെ സംസ്കാരദിവസവും ഇതേ വീട്ടിൽ പാമ്പിനെ കണ്ടെത്തിയിരുന്നു. […]









