തൃശൂർ: ആഘോഷം നടക്കേണ്ട ദിവസങ്ങളിൽ വലിയൊരു ദുരന്തം കൺമുന്നിൽ നടന്നതിന്റെ ഞെട്ടലിൽ നിന്ന് മുണ്ടത്തിക്കോട് നിവാസികൾ ഇതുവരെ മുക്തരായിട്ടില്ല. അപകടത്തിൽപ്പെട്ട നാലുപേർ ഓടിയെത്തിയത് അപകടം നടന്ന വെടിക്കെട്ട് പുരയുടെ തൊട്ടടുത്തുളള അനീഷ് എന്നയാളുടെ വീട്ടിലേക്കായിരുന്നു. അവർ രക്തം വാർന്നൊഴുകുന്ന നിലയിലായിരുന്നു വീട്ടിലേക്ക് ഓടിക്കയറിയത്. ഒരാളുടെ ശരീരം പൊളളലേറ്റ് തൊലി അടർന്ന നിലയിലും. ഇന്നലെ അപകടത്തിന്റെ വ്യാപ്തി വിശദീകരിക്കുകയാണ് അനീഷിന്റെ അമ്മയുടെ സഹോദരി മാധ്യമങ്ങളോടേ. കൺമുന്നിൽ നടന്ന ദുരന്തം വിവരിച്ചതിങ്ങനെ- ‘മൂന്നുമണി കഴിഞ്ഞപ്പോഴാണ് സ്‌ഫോടനം നടന്നതുപോലെ ശബ്ദവും കുലുക്കവുമുണ്ടായത്. […]









