വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ചിട്ടുള്ള മൈനുകൾ നീക്കംചെയ്യാൻ ചുരുങ്ങിയത് ആറുമാസമെങ്കിലും വേണ്ടിവരുമെന്ന് യുഎസ് കോൺഗ്രസിനെ അറിയിച്ച് പെന്റഗൺ. ലോകത്തിലെ എണ്ണ-വാതക ചരക്കുനീക്കത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഈ ജലപാതയിലൂടെയുള്ള ഗതാഗതം ഇക്കൊല്ലം മുഴുവനും തടസ്സപ്പെട്ടേക്കാമെന്നും അവർ മുന്നറിയിപ്പ് നൽകി. ഹൗസ് ആംഡ് സർവീസ് കമ്മിറ്റി (എച്ച്എഎസ്‌സി)ക്ക് മുൻപാകെ ചൊവ്വാഴ്ച നടത്തിയ ആശയവിനിമയത്തിലാണ് യുഎസിന്റെ ഡിഫൻസ് ഡിപ്പാർട്‌മെന്റ് (ഡിഒഡി) ഇക്കാര്യം വ്യക്തമാക്കിയത്. യുഎസ് പ്രതിനിധിസഭയിലെ അംഗങ്ങൾ ഉൾപ്പെട്ട സമിതിയാണ് എച്ച്എഎസ്‌സി. ഹോർമുസിനെ സുരക്ഷിതമാക്കുക എന്നത് കരുതിയിരുന്നതിനേക്കാൾ സങ്കീർണമായ […]






