കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിനിടെ കൊല്ലം യുഡിഎഫ് സ്ഥാനാർഥി ബിന്ദു കൃഷ്ണയെ തോൽപ്പിക്കാൻ ആർഎസ്പി- സിപിഎം പ്രാദേശിക നേതാക്കൾ ശ്രമിച്ചുവെന്ന് പരാതി. സിപിഎം കൊല്ലം ജില്ലാ നേതൃത്വത്തിലെ മൂന്നുപേരുമായി ആർഎസ്പി കൊല്ലം ജില്ലാ സൗത്ത് എൽസി സെക്രട്ടറി ഉൾപ്പെടെയുള്ളവർ കൂടിക്കാഴ്ച നടത്തിയെന്നാണ് പരാതി. കൊല്ലം ബീച്ച് റോഡിലെ ഹോട്ടലിൽ വെച്ചാണ് ഇവർ കൂടിക്കാഴ്ച നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവം നടന്നത് കലാശക്കൊട്ട് നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ്. സിപിഎം ജില്ലാ കമ്മിറ്റി അംഗം, നേരത്തെ കൗൺസിലറായിരുന്ന നേതാക്കളടക്കമാണ് സിപിഎമ്മിന്റെ […]









