
പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യ പാദ സെമി പോരാട്ടം ഇന്നും നാളെയും. ഇന്ന് രാത്രി 12.30ന് നടക്കുന്ന മത്സരത്തില്‍ നിലവിലെ ജേതാക്കളായ പാരീസ് സാന്റ് ഷാര്‍മെയ്‌നും(പിഎസ്ജി) ജര്‍മന്‍ ജേതാക്കളായ ബയേണ്‍ മ്യൂണിക്കും പോരടിക്കും.
വര്‍ഷങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം ഫ്രഞ്ച് ലിഗ് വണില്‍ ഇക്കുറി പിഎസ്ജി കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. യൂറോപ്യന്‍ ലീഗുകളില്‍ പതിവായി ഏറ്റവും ആദ്യം ജേതാക്കളായിക്കൊണ്ടിരുന്നു ടീം ഇത്തവണ ഫോട്ടോഫിനിഷ് വരെ എത്തിക്കുമോയെന്ന സംശയമാണ് ആരാധകര്‍ക്കുള്ളത്. അതിനിടെ കരുത്ത് പരീക്ഷിക്കാനുള്ള കരുത്തന്‍ പോരാട്ടമാണ് ഇന്ന് വന്നെത്തിയിരിക്കുന്നത്.
ഒരിടവേളയ്‌ക്ക് ശേഷം ജര്‍മന്‍ ബുന്ദെസ് ലിഗയില്‍ തുടര്‍ കിരീടനേട്ടം ഉറപ്പാക്കിയാണ് ബയേണ്‍ പിഎസ്ജിക്കെതിരെ ഒരുങ്ങുന്നത്. ക്വാര്‍ട്ടറില്‍ കരുത്തന്‍ റയലിനെ കടപുഴക്കിയ കരുത്തോടെയാണ് ബയേണിന്റെ വരവ്. ജര്‍മന്‍ കപ്പില്‍ ഫൈനലിലെത്തിയ ടീം സീസണില്‍ ട്രെബിളടിക്കാനുള്ള കുതിപ്പിലാണ്.








