ടെഹ്റാൻ: മറ്റുരാജ്യങ്ങൾ എന്തു ചെയ്യണമെന്ന് ആജ്ഞാപിക്കാൻ അമേരിക്കയ്ക്ക് ഇനി സാധിക്കില്ലെന്ന് ഇറാൻ പ്രതിരോധ മന്ത്രാലയ വക്താവ് റെസ തലായി-നിക്. ഹോർമൂസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് യുഎസിന്റെ പുതിയ നിർദേശങ്ങക്ക് പിന്നാലെയാണ് അമേരിക്കയുടെ പ്രതാപവും ആഗോളാധിപത്യവുമൊക്കെ തകരുമെന്ന ഇറാന്റെ പ്രതികരണം. ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷനിൽ (എസ്.സി.ഒ) പ്രതിരോധ മന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര രാജ്യങ്ങളുമായി, പ്രത്യേകിച്ച് എസ്.സി.ഒയിലെ അംഗരാജ്യങ്ങളുമായി പ്രതിരോധ സൈനിക ശേഷി പങ്കിടാൻ ഇറാൻ തയ്യാറാണ്. നിയമവിരുദ്ധവും യുക്തിരഹിതവുമായ ആവശ്യങ്ങളിൽനിന്ന് അമേരിക്ക പിന്മാറണമെന്നും റെസ […]







