അങ്കമാലി: ക്ഷേത്രോത്സവത്തിനെത്തിച്ച ആനയെ കുളിപ്പിക്കുവാൻ കൊണ്ടുപോകുന്നതിനിടെ വിരണ്ടോടി, ആനയുടെ ചവിട്ടേറ്റ് ഒരാൾക്ക് ദാരുണാന്ത്യം. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവർ വിഷ്ണു എന്നയാളാണ് മരിച്ചത്. എറണാകുളം അങ്കമാലിയിൽ കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിലെത്തിച്ച ആനയെ കുളിപ്പിക്കുന്നതിനിടെയാണ് വിരണ്ടത്. മയ്യനാട് അരുണിമ പാർത്ഥസാരഥിയെന്ന ആനയാണ് ഇടഞ്ഞത്. തൊട്ടടുത്തുള്ള മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്ത ശേഷമാണ് ആനയെ കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. കുളിപ്പിക്കാനും വെള്ളം കൊടുക്കാനുമൊക്കെയായി കൊണ്ടുപോകുന്നതിനിടെയാണ് ആന വിരണ്ടോടിയത്. ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഒന്നാം പാപ്പാനെയടക്കം […]









