തിരുവനന്തപുരം: കേരളമുൾപ്പെടെയുളള സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിക്കാൻ കാത്തിരുന്നതുപോലെ എൽപിജി സിലിണ്ടർ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികൾ. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്നാണ് റിപ്പോർട്ട്. ഇതോടെ സിലിണ്ടർ വില 3,000 കഴിഞ്ഞു. 3,085 രൂപയാണ് കൊച്ചിയിലെ വാണിജ്യ സിലിണ്ടർ വില. അതേസമയം തിരുവനന്തപുരത്ത് 3,106 രൂപയായി. കോഴിക്കോട് 3,117.5 രൂപ ആയി. പുതിയ വില വർദ്ധനവ് ഹോട്ടലുകൾക്കും തട്ടുകടകൾക്കുമെല്ലാം ഗുരുതര ആഘാതമാണ് ഏൽപ്പിച്ചിരിക്കുന്നത്. സിലിണ്ടർ […]







