പാലക്കാട്: പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ പെട്ടി ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് ആറുവയസുകാരനു ദാരുണാന്ത്യം. കോതച്ചിറ പുത്തൻപീടികയിൽ ഹനീഫയുടെ മകൻ മുഹമ്മദ് ഹൈസിനാണ് മരിച്ചത്. ചാലിശ്ശേരി ആലിക്കരയിൽ വെച്ച് വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. പാടത്ത് മീൻ പിടിക്കാനായ പിതാവിനൊപ്പം പെട്ടി ഓട്ടോയുടെ മുൻവശത്തെ ക്യാബിനിൽ യാത്ര ചെയ്യുകയായിരുന്നു ഹൈസിൻ. യാത്രയ്ക്കിടെ അപ്രതീക്ഷിതമായി വാഹനത്തിൻറെ ഡോർ തുറന്ന് കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ വാഹനത്തിൻറെ പിൻചക്രം കുട്ടിയുടെ ദേഹത്തുകൂടി കയറിയിറങ്ങി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഹൈസിനെ […]






