തൃശ്ശൂർ: സംസ്ഥാനത്ത് ഇന്ന് ആനക്കലിയിൽ പൊലിഞ്ഞത് രണ്ടു ജീവനുകൾ. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആന രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. വാഴ്‌വാടി കാശിനാഥൻ എന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ രണ്ടാം പാപ്പാനായ ശ്രീക്കുട്ടനാണ് (25) മരിച്ചത്. അതേസമയം വ്യാഴാഴ്ച രാത്രി നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെയും ഇതേ ആന തെറ്റിയിരുന്നു. ഉടൻതന്നെ പാപ്പന്മാർ ആനയെ തളച്ച് കൊട്ടിലാക്കൽ പറമ്പിലേക്ക് മാറ്റി. എന്നാൽ, വെള്ളിയാഴ്ച ഉച്ചയോടെ വീണ്ടും അക്രമാസക്തനായ ആന തളച്ചിരുന്ന പറമ്പിലെ താൽക്കാലിക ഷെഡ് […]









