വാഷിങ്ടൺ: വീണ്ടും താരിഫ് ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഇത്തവണ ലക്ഷ്യം യൂറോപ്യൻ യൂണിയനാണ്. യൂറോപ്പിൽ നിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കുമുള്ള തീരുവ 25 ശതമാനമായി വർധിപ്പിക്കുമെന്നാണ് ട്രംപിൻ്റെ പുതിയ ഭീഷണി. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് താരിഫ് ഉയർത്തുമെന്ന മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയത്. യുഎസുമായുള്ള വ്യാപാരക്കരാർ യൂറോപ്യൻ യൂണിയൻ പാലിക്കാത്തതിനെ തുടർന്നാണ് നടപടിയെന്നാണ് ട്രംപ് പറയുന്നത്. ‘നമ്മളുമായുള്ള വ്യാപാരക്കരാറിൽ യൂറോപ്യൻ യൂണിയൻ പാലിക്കുന്നില്ലെന്ന യാഥാർഥ്യത്തെത്തുടർന്ന് യൂറോപ്പിൽനിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കും അടുത്തയാഴ്ച മുതൽ 25 ശതമാനം തീരുവ […]









