നോർവെ: 2026-ലെ സമാധാനത്തിനുള്ള നോബൽ പുരസ്കാരത്തിനായുള്ള ഔദ്യോഗിക തെരഞ്ഞെടുപ്പ് നടപടികൾ നോർവീജിയൻ നോബൽ കമ്മിറ്റി ആരംഭിച്ചുകഴിഞ്ഞു. ആകെ 287 സ്ഥാനാർഥികളാണ് ഇത്തവണ പരിഗണനയിലുള്ളതെന്ന് കമ്മിറ്റി സെക്രട്ടറി വ്യക്തമാക്കുന്നു. അതിൽ തന്നെ 197 വ്യക്തികളും 90 സംഘടനകളും ഉൾപ്പെടുന്നു. സ്ഥാനാർഥികളുടെ വിവരങ്ങൾ 50 വർഷത്തേക്ക് രഹസ്യമായി സൂക്ഷിക്കണമെന്നാണ് നിയമമെങ്കിലും, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇത്തവണത്തെ പട്ടികയിൽ ഇടംപിടിക്കാൻ സാധ്യതയുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. അതേസമയം പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ട്രംപ് ഭരണകൂടം നടത്തിയ നയതന്ത്ര ഇടപെടലുകളാണ് അദ്ദേഹത്തെ പുരസ്കാരത്തിന് […]






