വാഷിങ്ടൺ: ഇല്ലത്തുനിന്ന് ഇറങ്ങുകയും ചെയ്തു, എത്ര ശ്രമിച്ചിട്ടും അമ്മാത്തേക്ക് എത്തുന്നുമില്ലെന്ന അവസ്ഥയിൽ അമേരിക്കയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപും. ഇതോടെ ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽഗതാഗതം പുനഃസ്ഥാപിക്കാൻ യുഎസ് അന്താരാഷ്ട്രസഹായം തേടുന്നതായി റിപ്പോർട്ട്. കടലിടുക്ക് തുറക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ അന്താരാഷ്ട്രസഖ്യം രൂപവത്കരിക്കാനാണ് യുഎസ് ലക്ഷ്യമിടുന്നത്. സഖ്യത്തിന്റെ ഭാഗമാകാൻ യുഎസ് വിദേശകാര്യവകുപ്പ് മറ്റുരാജ്യങ്ങളെ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഹോർമുസ് വഴിയുള്ള കപ്പൽഗതാഗതം തടസപ്പെട്ടതോടെ എണ്ണവില നാലുവർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയ സാഹചര്യത്തിലാണ് പുതു നീക്കം. അതേസമയം ‘മാരിടൈം ഫ്രീഡം കൺസ്ട്രക്ട്’ […]






