ഉടുമ്പൻചോല∙ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ കാരണം ജനങ്ങൾ തെറ്റിദ്ധരിച്ചതിനാലാകാം. എന്താണു കാരണമെന്ന് പാർട്ടി പരിശോധിക്കുമെന്നും സിപിഎമ്മിന്റെ മുതിർന്ന നേതാവ് എം.എം.മണി. ഘടകക്ഷികളുടെ അഭിപ്രായം തേടി എന്താണു സംഭവിച്ചതെന്നു പരിശോധിക്കും. തോറ്റെന്നത് ശരിയാണ്. ഇല്ലെന്നു പറഞ്ഞിട്ട് കാര്യമില്ല. വ്യക്തമായ തിരിച്ചടിയുണ്ടായി. എന്തുകൊണ്ട് തോറ്റുവെന്നത് കണ്ടെത്തണം. അഖിലേന്ത്യാ നേതൃത്വത്തിന്റെ സഹായത്തോടെയും പരിശോധന നടത്തി തിരുത്തൽ നടപടികൾ വരുത്തി ശക്തമായി മുന്നോട്ട് പോകുമെന്നും എം.എം.മണി മാധ്യമങ്ങളോട് പറഞ്ഞു. ‘‘തിരഞ്ഞെടുപ്പിനെ മാത്രം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പാർട്ടിയല്ലിത്. നിരവധി പ്രവർത്തനങ്ങളിൽ ഒരെണ്ണം മാത്രമാണു തെരഞ്ഞെടുപ്പ്. […]









