തിരുവനന്തപുരം: സാമ്പത്തിക നില മെച്ചപ്പെടുത്തുന്നത് ആയിരിക്കണം ആദ്യ പരിഗണനയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. തെരഞ്ഞെടുപ്പ് ഗ്യാരന്റികൾ നടപ്പാക്കണമെന്ന് പറഞ്ഞ എകെ ആന്റണി മുഖ്യമന്ത്രിയെക്കുറിച്ചോ മന്ത്രിമാരെകുറിച്ചോ അഭിപ്രായം പറയാനില്ലെന്നും കൂട്ടിച്ചേർത്തു. കേൾക്കുന്ന പേരൊക്കെ ഇഷ്ടമുള്ളതാണ്. ഇപ്പോൾ കേൾക്കുന്നത് മൂന്ന് പേരാണെന്നും മൂന്ന് പേരെയും ഇഷ്ടമാണെന്നും മൂന്ന് പേരും യോഗ്യരാണെന്നും എകെ ആന്റണി അഭിപ്രായപ്പെട്ടു. ഗാന്ധിയുടെയും നെഹ്റുവിന്റെയും കാലം മുതൽ മുഖ്യമന്ത്രി പദവിയെ ചൊല്ലി തർക്കം ഉണ്ട്. എല്ലാവരെയും കേട്ട് ഹൈക്കമാൻഡ് തീരുമാനം എടുക്കും. ഇപ്പോൾ […]







