കണ്ണൂർ: നിയുക്ത തളിപ്പറമ്പ് എം.എൽ.എ ടി.കെ. ഗോവിന്ദനെ വർഗ്ഗവഞ്ചകനെന്ന് വിളിക്കാൻ തനിക്ക് കഴിയില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനി. തെരഞ്ഞെടുപ്പ് വിജയത്തിനുപിന്നാലെ കോടിയേരി ബാലകൃഷ്ണന്‍റെ വീട്ടിലെത്തിയ ഗോവിന്ദനെയും ഭാര്യ രമണിയെയും സ്വീകരിച്ചതിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗോവിന്ദേട്ടനും കുടുംബവുമായിട്ട് എനിക്കും കുട്ടികൾക്കും അടുത്തബന്ധമാണുള്ളത്. അതുകൊണ്ട് എനിക്ക് അവരെ വർഗ്ഗവഞ്ചകരെന്ന് വിളിക്കാൻ കഴിയില്ല. മറ്റുള്ള കാര്യങ്ങൾ എന്റെ വിഷയമല്ലെന്നും അവർ പറഞ്ഞു. കോടിയേരിയോടും കുടുംബത്തോടുമുള്ള സ്നേഹവുമായി എത്തുന്ന ഏവരെയും ചേർത്തുപിടിക്കും. അടിമയല്ല, തനിക്ക് […]









