തിരൂർ: തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ അപൂർവമായൊരു പന്തയം യാഥാർത്ഥ്യമായി. വെട്ടം പഞ്ചായത്തിലെ കാനൂർ സ്വദേശി കുന്നത്ത് മുസ്തഫയ്ക്ക്, സുഹൃത്ത് കാവീട്ടിൽ മഹേഷിൽ നിന്ന് പതിനാറു ലിറ്റർ പാൽ കിട്ടുന്ന കറവപ്പശുവിനെ ലഭിച്ചു. ലീഗ് പ്രവർത്തകനായ മുസ്തഫയും സി.പി.എം. നിറമരുതൂർ സമന്വയ ബ്രാഞ്ച് അംഗമായ മഹേഷും തമ്മിലായിരുന്നു പന്തയം. സംസ്ഥാനത്ത് ആരാണ് ഭരണം പിടിക്കുമെന്നതായിരുന്നു വിഷയം. ഇരുവരും ക്ഷീരകർഷകരും അടുത്ത സുഹൃത്തുക്കളുമാണ്. ഇടതുമുന്നണിക്ക് തുടർഭരണം ഉറപ്പാണെന്നായിരുന്നു മഹേഷിന്റെ ആത്മവിശ്വാസം. അത് സംഭവിച്ചില്ലെങ്കിൽ തന്റെ ആറു കറവപ്പശുക്കളിൽ ഇഷ്ടമുള്ളതൊന്നിനെ മുസ്തഫയ്ക്ക് […]







