കാൻബെറ: സിറിയയിൽനിന്ന് മാതൃരാജ്യത്തേക്ക് മടങ്ങാൻ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരന്മാരുടെ കുടുംബാംഗങ്ങൾ ഒരുങ്ങുന്നു. സിറിയയിലെ ഐഎസ് ക്യാമ്പിൽ വർഷങ്ങളോളം കഴിഞ്ഞ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം മാതൃരാജ്യമായ ഓസ്ട്രേലിയയിലേക്ക് മടങ്ങാൻ ടിക്കറ്റ് ബുക്ക് ചെയ്തതായി ഓസ്ട്രേലിയൻ ഭരണകൂടം. നാല് സ്ത്രീകളും ഒൻപത് കുട്ടികളുമടങ്ങുന്ന 13 അംഗ സംഘമാണ് മാതൃരാജ്യത്തേക്ക് മടങ്ങാൻ ഒരുങ്ങുന്നത്. ഐഎസ് ഭീകരന്മാരുടെ ഭാര്യമാരും വിധവകളും കുട്ടികളുമടങ്ങുന്ന 34 ഓളം പേർ വരുന്ന സംഘത്തിൽ ഉൾപ്പെടുന്നവരാണ് ഇവരെന്നാണ് ഭരണകൂടം കരുതുന്നത്. എന്നാൽ ഇവർക്ക് സഹായം നൽകില്ലെന്ന നിലപാടിലാണ് […]









