തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന് ദിനം മൂന്നാംദിനം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പ്രതികരണം പങ്കുവച്ചിരിക്കുകയാണ് പിണറായി വിജയൻ. തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമാണെന്നും ജനവിധിയെ ആദരവോടെ കാണുന്നുവെന്നും അദ്ദേഹം കുറിച്ചു. തുറന്ന പരിശോധന നടത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തി പൂർണ്ണ ശക്തിയോടെ തിരിച്ചുവരുമെന്നും പിണറായി വിജയൻ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം […]








