കണ്ണൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കനത്ത തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ തനിക്ക് അഭിവാദ്യമർപ്പിച്ച് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രത്യക്ഷപ്പെട്ട ബോർഡുകൾക്കെതിരേ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ. സോഷ്യൽ മീഡിയയിൽ തന്നെ പ്രകീർത്തിച്ചും പാർട്ടി നേതൃത്വത്തിലുള്ള ചിലരെ ഇകഴ്ത്തിയുമുള്ള പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു. ‘പി. ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’ എന്നെഴുതി ബോർഡുകൾ കണ്ണൂരടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അഴീക്കോട്, മട്ടന്നൂർ, തളിപ്പറമ്പ് തുടങ്ങി വിവിധയിടങ്ങളിലാണ് ഈ വാചകമുള്ള ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. സിപിഎമ്മിന്റെ […]









