ആലപ്പുഴ: മുൻ എംഎൽഎ യു പ്രതിഭയുടെ ആരോപണത്തെക്കുറിച്ചുള്ള റിപ്പോർട്ടർ പ്രതിനിധിയുടെ ചോദ്യത്തിനോട് ക്ഷുഭിതനായി പ്രതികരിച്ച് അമ്പലപ്പുഴ നിയുക്ത എംഎൽഎജി സുധാകരനും ഭാര്യയും. ചോദ്യത്തോട് ‘തേർഡ് റേറ്റ് ചോദ്യങ്ങൾ ചോദിക്കരുതെ’ന്നായിരുന്നു സുധാകരന്റെ മറുപടി. തന്നോട് ഇത്തരം ചോദ്യങ്ങൾ ചോദിക്കേണ്ടെന്നായിരുന്നു ജി സുധാകരന്റെ പ്രതികരണം. ‘ആവശ്യമില്ലാത്ത പേര് പറയരുത്. നിങ്ങൾ എന്തൊക്കെ ചോദിക്കുമെന്ന് എനിക്ക് അറിയാം. അത് കയ്യിൽ വെച്ചാൽ മതി. അനാവശ്യ കാര്യങ്ങൾ ചോദിക്കരുത്. അവരിൽ നിന്ന് അച്ചാരം വാങ്ങിയിട്ടുണ്ടോ. ഉണ്ടെങ്കിൽ കയ്യിൽ വെച്ചാൽ മതി. പിന്നെയും പിന്നെയും […]









