Thursday, May 7, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home LIFE STYLE

iQube S: യെവന്‍ പുലിയാണ് !, പുതിയ മോഡലില്‍ റേഞ്ച് കൂട്ടി, കണക്ടഡ് ടെക് പാക്കേജും അഡാര്‍, പുതിയ വേരിയന്റിന്റെ പേരും വിലയും പുറത്തുവിട്ട് TVS

by KP Sabin
May 7, 2026
in LIFE STYLE
iqube-s:-യെവന്‍-പുലിയാണ്-!,-പുതിയ-മോഡലില്‍-റേഞ്ച്-കൂട്ടി,-കണക്ടഡ്-ടെക്-പാക്കേജും-അഡാര്‍,-പുതിയ-വേരിയന്റിന്റെ-പേരും-വിലയും-പുറത്തുവിട്ട്-tvs

iQube S: യെവന്‍ പുലിയാണ് !, പുതിയ മോഡലില്‍ റേഞ്ച് കൂട്ടി, കണക്ടഡ് ടെക് പാക്കേജും അഡാര്‍, പുതിയ വേരിയന്റിന്റെ പേരും വിലയും പുറത്തുവിട്ട് TVS

tvs launches new iqube s electric scooter with extended range know price features and other specifications

മുംബൈ: ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുതിയ പതിപ്പ് പുറത്തിറക്കുന്നതായി പ്രഖ്യാപിച്ച് ടിവിഎസ് മോട്ടോര്‍ കമ്പനി. ടിവിഎസ് ഐക്യൂബ് എസ് (iQube S) എന്നാണ് പേര് നല്‍കിയിരിക്കുന്നത്. 4.7 കിലോവാട്ട് ഹവര്‍ ബാറ്ററി പാക്കുമായാണ് ഇത് എത്തുന്നത്.

അതായത്, പുതിയ വേരിയന്റിന് വലിയ ബാറ്ററി പാക്ക് ലഭിക്കുന്നു. മുന്‍പത്തേതില്‍ ഇത് 3.5 കിലോവാട്ട് ഹവര്‍ ആയിരുന്നു. 1,37,142 രൂപയാണ് (എക്‌സ്-ഷോറൂം) വില. പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ എന്താണ് വാഗ്ദാനം ചെയ്യുന്നതെന്ന് സൂക്ഷ്മമായി പരിശോധിക്കാം (iQube S Electric Scooter).

4.7 കിലോവാട്ട് ഹവര്‍ ബാറ്ററി പാക്കാണ് മുഖ്യ ആകര്‍ഷണം. ഈ സജ്ജീകരണം 5.9 എച്ച്പി പീക്ക് പവറും 33 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. പോര്‍ട്ടബിള്‍ ചാര്‍ജര്‍ ഉപയോഗിച്ച് ഏകദേശം നാല് മണിക്കൂറിനുള്ളില്‍ ബാറ്ററി 0 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് ടിവിഎസ് അവകാശപ്പെടുന്നു.

ഇതുമൂലം പുതിയ ഐക്യൂബ് മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുമെന്നും കമ്പനി വിശദീകരിക്കുന്നു. ഒറ്റ ചാര്‍ജില്‍ 175 കിലോമീറ്റര്‍ ഐഡിസി സാക്ഷ്യപ്പെടുത്തിയ റേഞ്ച് സ്‌കൂട്ടര്‍ നല്‍കുന്നു. അതേസമയം പരമാവധി വേഗത മണിക്കൂറില്‍ 82 കിലോമീറ്ററാണ്. ഇതിന് 4.3 സെക്കന്‍ഡിനുള്ളില്‍ 0 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിയും.

Also Read: Scooter: പെട്രോള്‍വില കൊണ്ട് പൊറുതിമുട്ടിയോ ?, എങ്കിലിതാ 59,999 രൂപയ്ക്ക് ; വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പടെ ഏറെ അനുയോജ്യം

കണക്റ്റഡ് ടെക് പാക്കേജ്, iQube ശ്രേണിയിലെ ഉയര്‍ന്ന വകഭേദങ്ങള്‍ക്ക് സമാനമാണ്. സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, നാവിഗേഷന്‍ പിന്തുണ, റൈഡ് അനലിറ്റിക്സ്, അറിയിപ്പുകള്‍ എന്നിവയുള്ള TFT ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

റിവേഴ്സ് മോഡ്, ക്രാഷ് അലര്‍ട്ട്, ഫാള്‍ അലര്‍ട്ട്, ആന്റി-തെഫ്റ്റ് അലര്‍ട്ട് എന്നിവയും സ്‌കൂട്ടറില്‍ ലഭ്യമാണ്. iQubeS 4.7 kWh ന്റെ ഭാരം 128.8 കിലോഗ്രാം ആണ്. ഇരുവശത്തും 90/9012 ട്യൂബ് ലെസ്‌ ടയറുകളില്‍ പൊതിഞ്ഞ 12 ഇഞ്ച് അലോയ് വീലുകളിലാണ് സഞ്ചാരം.

Also Read: 80,000 രൂപയില്‍ താഴെ മാത്രം, ഈ 5ല്‍ ഏതെടുത്താലും മുതലാണ്, മൈലേജും പ്രകടനവും അഡാര്‍

220mm ഫ്രണ്ട് ഡിസ്‌ക് ബ്രേക്കും 130 mm റിയര്‍ ഡ്രം ബ്രേക്കും ബ്രേക്കിങ് ഡ്യൂട്ടികള്‍ കൈകാര്യം ചെയ്യുന്നു.ബാറ്ററി അപ്ഗ്രേഡിനൊപ്പം, ടിവിഎസ് സ്‌കൂട്ടറിനായി പുതിയ കളര്‍ സ്‌കീമുകള്‍ അവതരിപ്പിച്ചിട്ടുമുണ്ട്. മാഗ്‌നിഫിഷ്യന്‍സ് പര്‍പ്പിള്‍ ബീജ്, ഹാര്‍ലെക്വിന്‍ ബ്ലൂ ബീജ്, ടൈറ്റാനിയം ഗ്രേ മാറ്റ് എന്നിവയില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് സ്‌കൂട്ടര്‍ തിരഞ്ഞെടുക്കാം.

  • ഗ്രേസി 2026 അവതരിപ്പിച്ച് സെലിയോ ഇ മൊബിലിറ്റി

ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ‘ഗ്രേസി 2026’ എന്ന ആകര്‍ഷകവും ലാഭകരവുമായ മോഡല്‍ അവതരിപ്പിച്ചിരിക്കുകയാണ് സെലിയോ ഇ മൊബിലിറ്റി. നിരന്തരം പെട്രോള്‍ വില വര്‍ധിക്കുന്നതിനാല്‍ പൊറുതിമുട്ടുന്ന ഇരുചക്ര വാഹന ഉപയോക്താക്കളെ സംബന്ധിച്ച് ഈ സ്‌കൂട്ടര്‍ (Scooter) ഏറെ പ്രയോജനപ്രദമാണ്.

പോക്കറ്റിനും പ്രകൃതിക്കും ഇണങ്ങുന്നതാണ് ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ എന്ന് ചുരുക്കം. പ്രത്യേകിച്ച്, വരുമാനമില്ലാത്ത കോളജ് വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് ഇത് അത്രമേല്‍ സഹായകരവുമാണ്. കൂടാതെ ഓഫീസുകളില്‍ പോകാനും മറ്റും ഇരുചക്രവാഹനങ്ങളെ ആശ്രയിക്കുന്ന യുവതീയുവാക്കള്‍ക്കും ഇത് ഫലപ്രദമാണ് (Electric Scooter Gracy).

സ്റ്റൈലിഷ് ലുക്കിലുള്ള ഈ മോഡല്‍ നഗരപ്രദേശങ്ങളില്‍ സഞ്ചരിക്കുന്ന യുവാക്കളുടെ അഭിലാഷങ്ങള്‍ക്ക് അനുസൃതമായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ഏഴ് ആകര്‍ഷകമായ നിറങ്ങളില്‍ ലഭ്യമാണ്.

സ്നോ പേള്‍ വൈറ്റ്, ബ്രൈറ്റ് ബ്ലാക്ക്, ഏഷ്യന്‍ ബ്ലാക്ക്, യെല്ലോ, നോബിള്‍ മെറ്റല്‍ ഗ്രേ, ഫ്ളൂറസന്റ് ഗ്രീന്‍, ഹൈബിസ്‌കസ് പര്‍പ്പിള്‍ തുടങ്ങിയ നിറങ്ങള്‍ യുവാക്കളെ ആകര്‍ഷിക്കുമെന്ന് ഉറപ്പാണ്. കോളജ് വിദ്യാര്‍ത്ഥികളുടെ അഭിരുചികള്‍ കണക്കിലെടുത്താണ് ഈ നിറങ്ങള്‍ തിരഞ്ഞെടുത്തത്.

ShareSendTweet

Related Posts

daily-horoscope:-ഇന്നത്തെ-രാശിഫലം:-2026-മെയ്-7-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

Daily Horoscope: ഇന്നത്തെ രാശിഫലം: 2026 മെയ് 7 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

May 7, 2026
daily-horoscope:-ഇന്നത്തെ-രാശിഫലം:-2026-മെയ്-6-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

Daily Horoscope: ഇന്നത്തെ രാശിഫലം: 2026 മെയ് 6 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

May 6, 2026
operation-sindoor-turns-one:’സിന്ദൂരം-മായിച്ച്-കളഞ്ഞവർക്കുള്ള-മറുപടി’;-പഹൽഗാം-ആക്രമണത്തിന്-തിരിച്ചടി-നൽകിയ-ഇന്ത്യയുടെ-വികാരഭരിത-സൈനിക-പ്രതികരണം,-ഓപ്പറേഷൻ-സിന്ദൂർ-ഒരു-വർഷം-പിന്നിടുന്നു
LIFE STYLE

Operation Sindoor Turns One:’സിന്ദൂരം മായിച്ച് കളഞ്ഞവർക്കുള്ള മറുപടി’; പഹൽഗാം ആക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യയുടെ വികാരഭരിത സൈനിക പ്രതികരണം, ഓപ്പറേഷൻ സിന്ദൂർ ഒരു വർഷം പിന്നിടുന്നു

May 5, 2026
daily-horoscope-today:-ഇന്നത്തെ-രാശിഫലം:-2026-മെയ്-5-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

Daily Horoscope Today: ഇന്നത്തെ രാശിഫലം: 2026 മെയ് 5 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

May 5, 2026
daily-horoscope-today:-ഇന്നത്തെ-രാശിഫലം:-2026-മെയ്-4-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

Daily Horoscope Today: ഇന്നത്തെ രാശിഫലം: 2026 മെയ് 4 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

May 4, 2026
daily-horoscope:-ഇന്നത്തെ-രാശിഫലം:-2026-മെയ്-3-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

Daily Horoscope: ഇന്നത്തെ രാശിഫലം: 2026 മെയ് 3 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

May 3, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • iQube S: യെവന്‍ പുലിയാണ് !, പുതിയ മോഡലില്‍ റേഞ്ച് കൂട്ടി, കണക്ടഡ് ടെക് പാക്കേജും അഡാര്‍, പുതിയ വേരിയന്റിന്റെ പേരും വിലയും പുറത്തുവിട്ട് TVS
  • തമിഴ്‌നാട്ടിൽ സഖ്യം പൊളിഞ്ഞു; വിജയ്‍യുമായി കൈകോർത്ത് കോൺഗ്രസ്, ‘ഇന്ത്യ’ മുന്നണി തകർന്നുവെന്ന് ഡിഎംകെ
  • തമിഴ്നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വം; സ്റ്റാലിനുമായി കൈകോർക്കാൻ രജനികാന്ത്?
  • ബിയർ ബോട്ടിൽ സഞ്ജുവിന് നേരെ നീട്ടി?ഐപിഎല്ലിൽ മൈതാനത്ത് ബിയർ അനുവദനീയമോ!
  • ‘ഒരു സീറ്റ് പോയാൽ അങ്ങ് പോട്ടേന്നുവെക്കും, ​ഗ്യാലറിയിലിരുന്ന് കളികണ്ടവൻ നേതാവാകണ്ട’… ‘എ.ഡി തോമസിനോടും സജീവ് ജോസഫിനോടുമായി ഒന്നു പറഞ്ഞേക്കാം, വോട്ടുചെയ്ത ജനങ്ങളേയും പ്രവർത്തകരേയും ​ വിഡ്ഡികളാക്കി ഗ്രൂപ്പ് മാനേജർക്ക് വേണ്ടി രാജി വച്ചൊഴിഞ്ഞാൽ… ഇത് നിങ്ങളുടെ അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്ന് ഞങ്ങളും വിധിയെഴുതും’- കോൺ​ഗ്രസ് സൈബർ

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.