കോട്ടയം: വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് കടുത്തുരുത്തിയിൽ കോൺഗ്രസ് പ്രവർത്തകന്റെ പ്രതിഷേധം. ദേഹത്ത് പെട്രോൾ ഒഴിച്ചാണ് കോൺഗ്രസ് പ്രവർത്തകനായ കടുത്തുരുത്തി സ്വദേശി ഫ്രാൻസിസ് പ്രതിഷേധിച്ചത്. വി.ഡി സതീശനെ പിന്തുണച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങിയിരുന്നു. ഇന്നും വിവിധ ജില്ലകളിൽ സതീശനെ അനുകൂലിച്ച് റാലികൾ നടക്കുന്നുണ്ട്. അതിനിടെ മുഖ്യമന്ത്രി ചർച്ചയിൽ എംഎൽഎമാരുടെ അഭിപ്രായം രേഖപ്പെടുത്തിയ ചിത്രം ‘ഇന്ത്യൻ എക്‌സ്പ്രസ്’ പുറത്തുവിട്ടു. എഐസിസി നിരീക്ഷകരുടെ കയ്യിലുണ്ടായിരുന്ന രേഖകളുടെ ചിത്രമാണ് പുറത്തുവിട്ടത്. ടി. സിദ്ദീഖ്, സന്ദീപ് വാര്യർ തുടങ്ങിയവരുടെ […]









