
ന്യൂദല്‍ഹി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഇറങ്ങിയ ദല്‍ഹി കാപിറ്റല്‍സിന് ബാറ്റിങ് തകര്‍ച്ച. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുത്തു.
ഓപ്പണര്‍മാരായ പതും നിസ്സങ്ക(50), കെ.എല്‍. രാഹുല്‍(24) എന്നിവര്‍ ദല്‍ഹിക്കായി മികച്ച തുടക്കം നല്‍കിയെങ്കിലും ആദ്യം വിക്കറ്റ് നഷ്ടപ്പെട്ട ശേഷം പതര്‍ച്ചയിലേക്ക് കൂപ്പുകുത്തി. ഇരുവര്‍ക്കും പുറമെ അഷുതോഷ് ശര്‍മ(39) മികച്ച പ്രകടനം കാഴ്‌ച്ചവച്ചു.
കൊല്‍ക്കത്തയ്‌ക്ക് വേണ്ടി അനുകൂല്‍ റോയിയും കാര്‍തിക് ത്യാഗിയും രണ്ട് വീതം വിക്കറ്റുകള്‍ നേടി. മറ്റ് ബൗളര്‍മാരില്‍ വൈഭവ് അറോറ, സുനില്‍ നരൈന്‍, കാമറോണ്‍ ഗ്രീന്‍ എന്നിവര്‍ കൊല്‍ക്കത്തയ്‌ക്കായി ഓരോ വിക്കറ്റുകല്‍ നേടി. ആദ്യ അഞ്ച് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സാണ് ദല്‍ഹി നേടിയത്. പിന്നീട് മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും ആ നിലയില്‍ റണ്‍നിരക്ക് ഉയര്‍ത്താനായില്ല.






