പുനലൂർ: ട്രെയിനിൽ മുത്തച്ഛനൊപ്പം ഉറങ്ങിക്കിടന്ന തമിഴ്നാട് സ്വദേശിയായ 6 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പിടികൂടാൻ സഹായിച്ചത് കൊട്ടാരക്കര സ്വദേശിയായ വീണയുടെ സമയോചിതമായ ഇടപെടൽ. ഈ മാസം 7ന് പുലർച്ചെ ഒന്നോടെ പാലക്കാട്–തൂത്തുക്കുടി പാലരുവി എക്സ്പ്രസ് ട്രെയിനിൽ തെന്മലയിലായിരുന്നു സംഭവം. വീണ ഫോണിൽ ചിത്രീകരിച്ച പ്രതിയുടെ വീഡിയോയിലൂടെയാണ് കൊല്ലം അയത്തിൽ വടക്കേതിൽ ഗാന്ധിനഗർ 110ൽ എ. സാനിഷ് (46) പിടിയിലായത്. സംഭവത്തെക്കുറിച്ച് വീണ പറയുന്നതിങ്ങനെ- ‘ഉറങ്ങുന്ന സമയത്ത് എന്നെയാണ് അയാൾ ആദ്യം ശല്യം ചെയ്തത്. എന്റെ കാലിൽ […]









