ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ തന്നെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ള നടപടികൾക്ക് തുടക്കമിട്ട് വിജയ്. സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കകം ജനക്ഷേമവുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകളിൽ മുഖ്യമന്ത്രി ഒപ്പുവെച്ചു. ഗാർഹിക ഉപഭോക്താക്കൾക്ക് പ്രതിമാസം 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുന്ന പദ്ധതിക്കാണ് വിജയ് ആദ്യ അംഗീകാരം നൽകിയത്. സ്ത്രീകളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി പ്രത്യേക സുരക്ഷാസേന രൂപീകരിക്കാനുള്ള ഉത്തരവിലും അദ്ദേഹം ഒപ്പുവെച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഈ രണ്ട് പദ്ധതികളും. സത്യപ്രതിജ്ഞയ്ക്കുശേഷം നടന്ന […]








