തിരുവനന്തപുരം: തന്റെ പേരിൽ കെ സി വേണുഗോപാലിനെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിക്കുന്നതായി മുൻ മന്ത്രി കെ സി ജോസഫ്. ഇതുസംബന്ധിച്ച് എഐസിസിയ്ക്ക് പരാതി നൽകി. മറ്റ് പല നേതാക്കളുടെയും പേരിൽ അവരുടെ അറിവില്ലാതെ പോസ്റ്റുകൾ പ്രചരിക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. ഇതിന്റെ പിന്നിൽ ആരാണെങ്കിലും അത് അൽപ്പത്തരമാണെന്നും കോൺഗ്രസ്സ് പാർട്ടിയെയും നേതാക്കളെയും പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്താൻ പാർട്ടിയെ സ്നേഹിക്കുന്ന ആരെങ്കിലും തയ്യാറാകുമെന്ന് തോന്നുന്നില്ലെന്നും കെ സി ജോസഫ് പറഞ്ഞു. ബിജെപി ജയിക്കാതിരിക്കാൻ യുഡിഎഫിന് വോട്ട് മറിച്ചു, മഞ്ചേശ്വരത്ത് കെട്ടിവച്ച […]









