കൊച്ചി: കെ.കരുണാകരനും സോണിയാഗാന്ധിയും തമ്മില്‍ തെറ്റിയത് പത്മജ വേണുഗോപാലിന്റെ സ്ഥാനാർഥിത്വത്തെ ചൊല്ലിയാണെന്ന് കെ.വി തോമസിന്റെ പുസ്തകം. പത്മജയെ 2001ൽ മത്സരിപ്പിക്കാതിരുന്നത് സോണിയ ഗാന്ധി ഇടപെട്ടാണ്. ഇതോടെ കരുണാകരൻ സോണിയയുമായി അകന്നതായി ‘കുമ്പളങ്ങിയില്‍ നിന്നും ചെങ്കോട്ടയിലേക്ക്’ എന്ന പുസ്തകത്തില്‍ കെ.വി തോമസ് വെളിപ്പെടുത്തി. 1995ൽ കരുണാകരന് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടാൻ കാരണം പി.വി. നരസിംഹ റാവുവിന്റെ അതൃപ്തിയാണെന്നും പുസ്തകത്തിലുണ്ട്. എന്നാല്‍ പുസ്തകത്തിലെ വെളിപ്പെടുത്തല്‍ തള്ളി പത്മജ വേണുഗോപാല്‍ രംഗത്ത് എത്തി. കരുണാകരനെ കുറിച്ച് പറയാന്‍ കെവി തോമസിന് അര്‍ഹതയില്ല. […]








