തൃശൂർ: താൻ കോൺഗ്രസിലൊരു പ്രശ്‌നമുണ്ടാക്കാൻ വേണ്ടിയല്ല ഫ്ലക്‌സ് വെച്ചതെന്നും തനിക്ക് കെ സി വേണുഗോപാലിനോട് താൽപര്യം തോന്നിയതുകൊണ്ടാണ് ഫ്ലക്സ് വച്ചതെന്നും സേവ് കോൺഗ്രസിന്റെ പേരിൽ വാടാനപ്പള്ളിയിൽ ഫ്ലക്‌സ് വെച്ച സിപിഎം നേതാവിന്റെ വിശദീകരണം. ഇത് തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും അതിൽ തന്റെ പാർട്ടിക്കൊരു ബന്ധവുമില്ലെന്നും വാടാനപ്പള്ളി ലോക്കൽ കമ്മിറ്റി അംഗവും പട്ടിലങ്ങാടി ബ്ലോക്ക് മെമ്പറുടെ ഭർത്താവുമായ മുഹമ്മദ് അരവശ്ശേരി പറഞ്ഞു. തനിക്കെതിരെ പാർട്ടി നടപടി ഉണ്ടാകും. എങ്കിലും സിപിഎമ്മിൽ തന്നെ തുടരും. മാത്രമല്ല പുറത്ത് വന്ന ഓഡിയോ […]









