തിരുവനന്തപുരം: കോൺഗ്രസ് തലപ്പത്ത് തനിക്ക് ഒരു സ്ഥാനം കിട്ടണമെന്ന ആവശ്യവുമായി ആരും ഫ്ലക്‌സ് വയ്ക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും അങ്ങനെ കണ്ടാല്‍ പരസ്യമായി തള്ളി പറയുമെന്നും വട്ടിയൂര്‍ക്കാവിലെ നിയുക്ത എംഎല്‍എ കെ മുരളീധരന്‍. തനിക്ക് വട്ടിയൂര്‍ക്കാവ് എംഎല്‍എ ആയി ഇരിക്കുക എന്നതാണ് ഇഷ്ടമെന്നും ഒരു വകുപ്പിലും പ്രത്യേകം താല്‍പര്യം ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എംഎൽഎയായി എത്തിയാൽ വട്ടിയൂര്‍ക്കാവില്‍ ആദ്യം ചെയ്യുക പിണറായി സര്‍ക്കാര്‍ പൂട്ടിയ മെഡിക്കല്‍ കോളേജ് തുറക്കുകയെന്നതാണെന്നും അദ്ദേഹം പറഞ്ഞു. ‘മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് എന്ത് തീരുമാനം […]






