തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മന്ത്രിസഭ അധികാരമേൽക്കാത്ത സാഹചര്യത്തിൽ ഈ വർഷത്തെ എസ്.എസ്.എൽ.സി. ഫലപ്രഖ്യാപനം അനിശ്ചിതത്വത്തിലായി. മുൻ വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചതനുസരിച്ച് ഈ വെള്ളിയാഴ്ച ഫലം പുറത്തുവിടാനായിരുന്നു തീരുമാനം. എന്നാൽ നിലവിൽ മന്ത്രിസഭ രൂപീകരണം പൂർത്തിയായിട്ടില്ലാത്തതിനാൽ ഫലം ആരാണ് പ്രഖ്യാപിക്കുകയെന്ന കാര്യത്തിൽ വ്യക്തതയില്ല. മൂല്യനിർണയവും അനുബന്ധ നടപടികളും പൂർത്തിയായതോടെ പരീക്ഷാബോർഡ് ബുധനാഴ്ച ചേരും. ഫലത്തിന് അന്തിമരൂപം നൽകുന്ന നടപടികൾ പൂർത്തിയാക്കിയാലും, മുൻകൂട്ടി നിശ്ചയിച്ച പോലെ വെള്ളിയാഴ്ച തന്നെ പ്രഖ്യാപനം നടത്തണമോയെന്നതിൽ ഇതുവരെ അന്തിമതീരുമാനം ഉണ്ടായിട്ടില്ല. പരീക്ഷാഭവൻ എല്ലാ സാങ്കേതിക ഒരുക്കങ്ങളും […]









