ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് മുഖ്യമന്ത്രിപദ തെരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയ രാഷ്ട്രീയ അനിശ്ചിതത്വം കടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്ന് റിപ്പോർട്ട്. പ്രതിപക്ഷ നേതാവായ വി ഡി സതീശൻ മുഖ്യമന്ത്രി പദത്തിൽ കുറഞ്ഞതൊന്നും വേണ്ടെന്ന തന്റെ നിലപാട് കൂടുതൽ കടുപ്പിച്ചതായി അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങൾ അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. മുഖ്യമന്ത്രിപദം ഒഴികെയുള്ള ഏതെങ്കിലും സ്ഥാനവും സ്വീകരിക്കാൻ താൽപര്യമില്ലെന്നതാണ് അദ്ദേഹത്തിന്റെ ഉറച്ച നിലപാട്. എന്നാൽ പാർട്ടിയുടെ കേന്ദ്രനേതൃത്വത്തിന്റെ ചിന്തകൾ അതിനൊത്ത് ഉയരുന്നില്ല. അവർ കെ സി വേണുഗോപാൽ എംപിയെ ചുറ്റിപ്പറ്റി കറങ്ങുന്നതാണ് നിലവിലെ […]







