ടെഹ്റാൻ: ലോക സമ്പദ്‌വ്യവസ്ഥയുടെ ‘എനർജി ചോക്ക്‌പോയിന്റ്’ എന്നറിയപ്പെടുന്ന ഹോർമുസ് കടലിടുക്കിന്റെ ഭൂപടം തന്നെ പുനർനിർവചിച്ച് ഇറാൻ. ഇതുവരെ ഇറാനും ഒമാനും തമ്മിലുള്ള ഇടുങ്ങിയ കടൽപാതയായി മാത്രം കണക്കാക്കിയിരുന്ന ഹോർമുസിനെ, ഇപ്പോൾ വിശാലമായ സൈനിക-പ്രവർത്തന മേഖലയായി കാണാനാണ് ഇറാന്റെ നീക്കം. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) തയ്യാറാക്കിയ പുതിയ ഭൂപടം, പശ്ചിമേഷ്യയിലെ സമുദ്രരാഷ്ട്രീയത്തിൽ വലിയ ചർച്ചയ്ക്കാണ് വഴി തുറക്കുന്നത്. ‘മുമ്പ് ഹോർമുസ് എന്നത് ഹെൻഗാം ദ്വീപുകൾക്കിടയിലുള്ള ചെറിയ ഭാഗം മാത്രമായിരുന്നു. എന്നാൽ ഇന്ന് സാഹചര്യം മാറിയിരിക്കുന്നു’– […]









