തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കുന്നതിനായി മിതവ്യയം പാലിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെ സ്വർണാഭരണങ്ങൾ വാങ്ങുന്നതിന് കഴിഞ്ഞ ദിവസമുണ്ടായത് അസാധാരണ തിരക്ക്. തീരുവ ഉയർത്തി വിജ്ഞാപനം വന്നതോടെ രാജ്യത്തൊട്ടാകെ സ്വർണ വിലയിൽ വൻ കുതിപ്പ് രേഖപ്പെടുത്തി. കേരളത്തിൽ ബുധനാഴ്ച പവന്റെ വില 10,200 രൂപ കൂടി 1,23,120 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 1,275 രൂപ വർധിച്ച് 15,390 രൂപയുമായി. സ്വർണം, വെള്ളി ഇറക്കുമതി തീരുവ 15 ശതമാനമായാണ് ഉയർത്തിയത്. നേരത്തെ 6 […]







