വാഷിങ്ടൺ: ഇറാനെതിരായ സൈനിക നടപടികൾക്ക് പിന്തുണ നൽകുന്നതിനായി ഇസ്രയേൽ ഇറാഖിലെ പടിഞ്ഞാറൻ മരുഭൂമിയിൽ രഹസ്യ സൈനിക താവളം സ്ഥാപിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി അമേരിക്കൻ മാധ്യമമായ ദ് വോൾ സ്ട്രീറ്റ് ജേണൽ. ഇറാഖ് സർക്കാരിന് ഇതുസംബന്ധിച്ച് അറിവില്ലായിരുന്നുവെങ്കിലും അമേരിക്കൻ ഭരണകൂടത്തിന് ഈ നീക്കത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്. റിപ്പോർട്ടുപ്രകാരം, പശ്ചിമ ഇറാഖിലെ ജനവാസമില്ലാത്ത മരുഭൂമിപ്രദേശത്ത് അസാധാരണമായ ഹെലികോപ്റ്റർ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ട ഒരു ഇടയനാണ് ആദ്യം സംശയം പ്രകടിപ്പിച്ചത്. മാർച്ചിന്റെ തുടക്കത്തിൽ ആടുകളെ മേയിക്കുമ്പോൾ വളരെ താഴ്ന്ന് പറക്കുന്ന […]









