പുനലൂർ: ശക്തമായ മഴയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് പുനലൂരിൽ മതിലും സർവീസ് സ്റ്റേഷൻ കെട്ടിടവും ഇടിഞ്ഞു ലോറിക്കു മുകളിലേക്കു വീണുണ്ടായ അപകടത്തിൽ യുവാവിനു ദാരുണാന്ത്യം. ലോറിക്കുള്ളിൽ കുടുങ്ങിയ വൻമള സ്വദേശി അയ്യത്ത് പുത്തൻ വീട്ടിൽ സിജു തോമസ് (42) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കനത്ത ഇടിയും മഴയും വന്നതോടെ ലോറിക്കുള്ളിൽ കയറിയിരുന്ന സിജുവിന്റെ ഭാഗത്തേക്ക് മതിലും കെട്ടിടവും പതിക്കുകയായിരുന്നു. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിലെ നെല്ലിപ്പള്ളി പെട്രോൾ പമ്പിന് പിൻഭാഗത്തായി പ്രവർത്തിച്ചുവന്ന സർവീസ് സ്റ്റേഷൻ കെട്ടിടവും തൊട്ടുചേർന്ന […]









