വടക്കാഞ്ചേരി: മെറ്റൽ സ്പാനറും ഇരുമ്പ് വളയവും ജനനേന്ദ്രിയത്തിൽ കുടുങ്ങി ഗുരുതരാവസ്ഥയിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച 45-കാരനെ മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി വടക്കാഞ്ചേരി അഗ്‌നി രക്ഷാ സേന. അപൂർവവും അതീ സങ്കീർണവുമായ രക്ഷാപ്രവർത്തനത്തിനാണ് വടക്കാഞ്ചേരി അഗ്‌നിരക്ഷാസേന നേതൃത്വം നൽകിയത്. പള്ളിപ്പുറം സ്വദേശിയായ പ്രഭാകരനെയാണ് ബുധനാഴ്ച രാത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ജനനേന്ദ്രിയത്തിൽ 22 സൈസ് മെറ്റൽ സ്പാനറും ഇരുമ്പ് വളയവും കുരുങ്ങിയ നിലയിലായിരുന്നുവെന്നും മൂത്രമൊഴിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സ്ഥിതി ഗുരുതരമായതിനെ […]









