തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ അതൃപ്തി പുകയുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറിയായ കെ.സി. വേണുഗോപാലിനെ തഴഞ്ഞതിൽ പ്രതിഷേധത്തിലാണ് കെ.സി. പക്ഷം. കെ.സി. വേണുഗോപാലിനെ ക്രൂരമായി വേട്ടയാടിയെന്നും തിരഞ്ഞെടുപ്പിൽ തോറ്റിരുന്നെങ്കിൽ അതിന്റെ പഴി കെ.സി.ക്കായിരിക്കുമെന്നും കോൺഗ്രസ് നേതാവ് പഴകുളം മധു പറഞ്ഞു. സംഘടിതമായ ആക്രമണം നടന്നെന്നും അദ്ദേഹത്തിന്റെ സംഭാവനകൾ ഒന്നും പരിഗണിച്ചില്ലെന്നും പഴകുളം മധു പ്രതികരിച്ചു. ‘ഒന്നിലേറെ നേതാക്കൾ ഒരു സ്ഥാനത്തേക്ക് ആഗ്രഹിക്കുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ കൃത്രിമമായ പൊതുബോധം സൃഷ്ടിച്ച്, ഒരു […]







