കണ്ണൂർ: ജനവിധി പൂർണമായി അംഗീകരിക്കുന്നതായും കൂടുതൽ കരുത്തോടെ എൽഡിഎഫ് തിരിച്ചുവരുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പരാജയം സിപിഎമ്മിന്റെയോ. എൽഡിഎഫിന്റെയോ അവസാനമായി ആരും കാണേണ്ടതില്ല. ഇതുപോലുള്ള അനേകം ഘട്ടങ്ങൾ ഞങ്ങൾ തരണംചെയ്തിട്ടുണ്ടെന്നും കൂടുതൽ ജനപിന്തുണയോടെ തിരിച്ചുവരുമെന്നും പിണറായി കണ്ണൂരിൽ പറഞ്ഞു. ക്രിയാത്മകമായ പ്രതിപക്ഷമായി തങ്ങൾ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ഞങ്ങൾ ഈ തെരഞ്ഞെടുപ്പിൽ പരാജയപ്പെടാനിടയായി. ഒരു ഭരണമാറ്റം വേണമെന്നാണ് ജനങ്ങൾ വിധിയെഴുതിയത്. ആ ജനവിധി ഞങ്ങൾ പൂർണമായും അംഗീകരിക്കുന്നു. ആ ജനവിധി അംഗീകരിച്ചുകൊണ്ടുതന്നെ ഒരു കാര്യം വ്യക്തമാക്കാൻ […]









