തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഎം സംസ്ഥാന നേതൃത്വത്തിന് എതിരെ പാർട്ടി കമ്മിറ്റികളിൽ രൂക്ഷ വിമർശനം. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഒരു തികഞ്ഞ പരാജയമെന്നാണ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിൽ ഉയർന്ന വിമർശനം. തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കുന്നതിൽ സംസ്ഥാന സെക്രട്ടറി പരാജയപ്പെട്ടെന്നും ഭാര്യ മത്സരിച്ചതോടെ അവരെ ജയിപ്പിക്കാനായി കണ്ണൂരിൽ ശ്രദ്ധ കേന്ദ്രീകരിച്ചെന്നാണ് വിമർശനം. അതുപോലെ തിരുവനന്തപുരത്തെ ജില്ലാ നേതൃത്വത്തിനെതിരെയും വിമർശനമുയർന്നു. ജില്ലാ സെക്രട്ടറിയാകാൻ കഴിവുള്ള നേതാക്കൾ ഇല്ലെന്ന എം വി ഗോവിന്ദന്റെ പരാമർശത്തിലാണ് […]









