ആലപ്പുഴ: സിപിഎം ചാരുംമൂട് ഏരിയാ സെക്രട്ടറി ബിനുവിനെ ശുംഭനെന്ന് വിളിച്ച് നിയുക്ത എംഎൽഎ ജി സുധാകരൻ. തന്റെ അനുജൻ ഭുവനേശ്വരൻ്റെ രക്തസാക്ഷി മണ്ഡപത്തിൽ ഇനിയും പോകുമെന്നും തന്നെ തടയുമെന്ന് ഒരു ശുംഭൻ പറഞ്ഞുവെന്നുമായിരുന്നു ജി സുധാകരൻ്റെ പ്രതികരണം. തന്നെ തടയാൻ ഇവൻ ആരാണെന്നും സുധാകരൻ ചോദിച്ചു. ഭുവനേശ്വരൻ്റെ രക്തസാക്ഷി മണ്ഡപത്തിൽ ജി സുധാകരൻ എത്തിയത് പ്രഹസനമാണെന്നായിരുന്നു സിപിഎം ചാരുംമൂട് ഏരിയാ സെക്രട്ടറി ബി ബിനുവിന്റെ വിമർശനം. അതുപോലെ ഭുവനേശ്വരൻ്റെ രക്തസാക്ഷി മണ്ഡപത്തിൽ പ്രവേശിക്കാൻ ജി സുധാകരന് അവകാശമില്ലെന്നും […]






